സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്ത് അധ്യാപികമാര്‍; അഭിനന്ദിച്ച് ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് എല്‍ പി സ്‌കൂളില്‍ അതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങി കഴിഞ്ഞു.സ്‌കൂളിന് പെയിന്റ് ചെയ്യുന്നതിന്റെ തിരക്കിലണ് ഇവിടെ ഒരുകൂട്ടം അധ്യാപികമാര്‍. തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളോടെപ്പം തന്നെ സ്‌കൂള്‍ പെയിന്റ് ചെയ്യുന്ന ജോലിയും ഏറ്റെടുത്ത് മാതൃകയാവുകയാണ് ഇവര്‍. സംഭവത്തില്‍ അധ്യാപികമാരെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്. ഇതര വിദ്യാലയങ്ങള്‍ക് കണ്ണും പൂട്ടി പകര്‍ത്താവുന്ന മാതൃകയാണ് ഇവരെന്ന് മന്ത്രി തന്റെ പോസ്റ്റില്‍ പറയുന്നു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്
fnance minister fb post on teachers paint school building

