നിര്‍ഭയയ്ക്ക് നീതി; നാല് പ്രതികളെയും തൂക്കിലേറ്റി

Ladiesfest
 നിര്‍ഭയയ്ക്ക് നീതി; നാല് പ്രതികളെയും  തൂക്കിലേറ്റി

നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റി . വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് തിഹാര്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ സെല്ലിലാണ് മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ വധശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയത്. പുലര്‍ച്ചെ തന്നെ പ്രതികള്‍ക്ക് പുതിയ വസ്ത്രങ്ങളും കഴിക്കാന്‍ ഭക്ഷണവും നല്‍കി. ആരാച്ചാര്‍ പവന്‍ ജല്ലാഡ് ആണ് തൂക്കുകയര്‍ ഒരുക്കിയത്. മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തിലായിരുന്നു നടപടിക്രമങ്ങള്‍.

തൂക്കിലേറ്റുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അവ്യക്തതകള്‍ തുടര്‍ന്നിരുന്നുവെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നു ജസ്റ്റീസ് ഭാനുമതി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് പ്രതികളെ തൂക്കിലേറ്റാന്‍ തടസങ്ങളൊന്നുമില്ലെന്ന് വിധിക്കുകയായിരുന്നു. 

പ്രതികള്‍ക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കുന്ന അതേസമയം പുറത്ത് കൊറോണ നിയന്ത്രണങ്ങളെ പോലും അവഗണിച്ച് ജയിലിന് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങളുടെ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. നിര്‍ഭയയ്ക്ക് നീതി നടപ്പാക്കിയതിന് നീതി പീഠത്തിന് അവര്‍ നന്ദി പറഞ്ഞു.  എന്നാല്‍ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതിലൂടെ ഭരണഘടന നല്‍കുന്ന ജീവന്‍ നിലനിര്‍ത്താനുള്ള  അവകാശം നിഷേധിക്കുകയാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ് ഉള്‍പ്പെടെ നിരവധി പേര്‍ അഭിപ്രായപ്പെട്ടിടുണ്ട്.

Read more topics: # nirbaya case,# tihar jail,# delhi,# rape case
nirbaya convicts hanged today

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES