കൊറോണകാലം ആസ്വദിച്ച് ബിജുമേനോനും മകനും; ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത വര്‍മ്മ
കൊറോണ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. എന്നാല്‍, സിനിമ താരങ്ങള്‍ വിശ്രമവേളകള്‍ കുടുംബത്തോടപ്പം ആസ്വദിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ കാണുന്നത്.
വീട്ടില്‍ ജോലിയിലേര്‍പ്പെട്ട ബിജുമേനോന്റെയും മകന്റെയും ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റ് ചെയ്തതാകട്ടെ ഭാര്യ സംയുക്ത വര്‍മ്മയും. സിനിമ ചിത്രീകരണങ്ങളൊക്കെ മാറ്റിയതിനാല്‍ കുടുംബത്തിനൊപ്പമാണ് ബിജുമേനോന്‍. സ്‌കൂള്‍ ഇല്ലാത്തതിനാല്‍ മകന്‍ ദക്ഷും കൂടെയുണ്ട്.
വീടിനു പുറത്തുള്ള ചെടിച്ചട്ടികള്‍ പെയിന്റ് ചെയ്യുകയും, ചെറിയ ചെറിയ മരപ്പണികള്‍ ചെയ്യുന്നതും ചിത്രത്തിലുണ്ട്.
'കൊച്ചു കൊച്ചു വിജയങ്ങള്‍ ആഘോഷിക്കണം, ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്സ്‌കൂളിന് നന്ദി. വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ' എന്നാണ് ചിത്രങ്ങളോടപ്പം സംയുക്ത കുറിച്ചിരിക്കുന്നത്.

