കൊറോണ ഐസൊലേഷന്‍ സമയത്ത് പാരഡി പാട്ടു പാടി മഡോണ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചു വീട്ടിലിരിക്കുകയാണ് ഭൂരിഭാഗം ജനങ്ങളും. അത്യാവശ്യത്തിനല്ലാതെ ആരും തന്നെ പുറത്തിറങ്ങുന്നില്ല.
പോപ്പ് ഗായികയും നടിയുമായ മഡോണയും സാമൂഹിക അകലം പാലിച്ചു വീട്ടില്‍ തന്നെയാണ്. തന്റെ ഹിറ്റ് ഗാനത്തിന്റെ റീമിക്‌സ് സൃഷ്ടിച്ചു സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരം. പ്രശസ്തമായ വോഗ് ഗാനത്തിന്റെ വരികള്‍ മാറ്റിയാണിത് ആലപിച്ചിരിക്കുന്നത്.
കൊറോണ കാലത്ത് ഇഷ്ടമുള്ള ഭക്ഷണമൊന്നും കിട്ടണമെന്നില്ല, കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുക എന്ന ആശയമാണ് വരികള്‍ക്കുള്ളത്.
'വരൂ അല്‍പ്പം വറുത്ത മീന്‍ കഴിക്കാം, കാരണം ഇവിടെ പാസ്തയില്ല' (കമോണ്‍ ലെറ്റസ് ഗോ ഈ സം ഫ്രൈഡ് ഫിഷ് ദേര്‍ ഈസ് നോ മോര്‍ പാസ്ത) ഇങ്ങനെയാണ് വരികള്‍. ഇപ്പോള്‍ ലണ്ടനിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് മഡോണ.
വീഡിയോ:

