ഉറക്കത്തിനിടെ കൊലപാതകം ചെയ്യുമോ? ഉറക്കദിനത്തില്‍ ഉറക്കത്തെ കുറിച്ച് ചില അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ അറിയാം
ഇന്ന് മാര്‍ച്ച് 13 - ലോക ഉറക്ക ദിനം. കൊവിഡ്-19 കാരണം ലോകത്തിന്റെ ഉറക്കം നഷ്ടപ്പെട്ട സമയത്താണ് ഉറക്കദിനം എത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് വിഷുവത്തിന് (March Equinox) തൊട്ടു മുമ്പുള്ള വെള്ളിയാഴ്ചയാണ് ഉറക്ക ദിനം ആചരിക്കുന്നത്. 'മെച്ചപ്പെട്ട ഉറക്കം, മെച്ചപ്പെട്ട ജീവിതം, മെച്ചപ്പെട്ട ഭൂമി' എന്നാണ് ഈ വര്‍ഷത്തെ ഉറക്ക ദിനത്തിന്റെ മുദ്രാവാക്യം.
ഈ ഉറക്ക ദിനത്തില്‍ ഉറക്കത്തെ കുറിച്ച് ചില കൗതുകകരമായ വസ്തുതകള്‍ വായിക്കാം:
- മനുഷ്യര്‍ തങ്ങളുടെ ജീവിതത്തിന്റെ ശരാശരി മൂന്നിലൊരു ഭാഗവും ഉറങ്ങുന്നു.
- പൂച്ചകളാകട്ടെ ജീവിതത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഉറങ്ങിത്തീര്‍ക്കുന്നു.
- ഭക്ഷ്യക്ഷാമത്തേക്കാള്‍ കൂടുതല്‍ മരണത്തിന് കാരണമാകുന്നത് ഉറക്കമില്ലായ്മയാണ്.
- ലോകത്തെ 12 ശതമാനം ആളുകള്‍ സ്വപ്‌നം കാണുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയാണ്.
- ലോകത്തെ 15 ശതമാനത്തോളം പേര്‍ ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നവരാണ്.
- രാവിലെ ഉറക്കമുണര്‍ന്ന് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥ ഡിസേനിയ (Dysania) എന്ന് അറിയപ്പെടുന്നു.
- ഉറക്കത്തിനിടെ അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന അവസ്ഥ പാരസോംനിയ എന്ന് അറിയപ്പെടുന്നു. പാരസോംനിയ ഉള്ളവര്‍ കുറ്റകൃത്യങ്ങള്‍ വരെ ചെയ്തിട്ടുണ്ട്.
- നാലിലൊന്ന് ദമ്പതികളും വെവ്വേറെ കട്ടിലുകളിലാണ് കിടക്കുന്നത്.
- ഉറക്കമുണര്‍ന്ന് അഞ്ചു മിനുറ്റിനകം കണ്ട സ്വപ്‌നത്തിന്റെ 50 ശതമാനവും നമ്മള്‍ മറന്നു പോകും.
- ഉറക്കം കുറഞ്ഞാല്‍ വേദന സഹിക്കാനുള്ള ശേഷി കുറയും.
- സാധാരണഗതിയില്‍ രാത്രി കിടന്നാല്‍ മനുഷ്യര്‍ 10 മുതല്‍ 15 മിനുറ്റിനകം ഉറങ്ങും.
- കൂടുതല്‍ സമ്പാദിക്കുന്നവര്‍ക്ക് മികച്ച ഉറക്കം ലഭിക്കും.
- ഉറക്കമില്ലാതെ പരമാവധി ദിവസം ജീവിച്ചതിന്റെ റെക്കാര്‍ഡ് കാലിഫോര്‍ണിയക്കാരനായ റാന്‍ഡി ഗാര്‍ഡ്‌നറുടെ പേരിലാണ്. വിദ്യാര്‍ത്ഥിയായിരിക്കെ 1964ല്‍ 11 ദിവസമാണ് ഇദ്ദേഹം ഉറക്കമില്ലാതെ കഴിച്ചു കൂട്ടിയത്. മരണത്തിന് വരെ കാരണമാകുന്നതിനാല്‍ ഇത്തരം സാഹസങ്ങള്‍ക്ക് ഒരിക്കലും മുതിരരുത്. എല്ലാ ദിവസവും ആവശ്യത്തിന് ഉറക്കം ലഭ്യമാക്കണം.
Today is world sleep day. Let's read some interesting facts about sleep.

