മലയാളത്തിന്റെ അഭിമാനമുയർത്തി കാർത്യായനി അമ്മയും ഭാഗീരഥി അമ്മയും; നൂറിന്റെ നിറവിൽ പഠിച്ചു നേടിയ പുരസ്കാരം
ദേശീയവനിതാദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി സമ്മാനിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് നാരീശക്തി പുരസ്‌കാരം . ഇന്ത്യയില്‍ വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയും ഇതുതന്നെയാണ് . ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഈ ബഹുമതിക്കായി അര്‍ഹരായ വനിതകളെ തിരഞ്ഞെടുക്കുന്നത് .
ഇത്തവണ വനിതാദിനത്തിന് കേരളത്തില്‍ നിന്ന് അര്‍ഹരായ രണ്ടു വനിതകളുടെ പേര് പ്രഖ്യാപിച്ചതോടെ വലിയ കൗതുകമാണ് പ്രേക്ഷകരില്‍ ഉണ്ടായിട്ടുള്ളത് . കേരളത്തെ ലോകത്തിനു മുന്‍പില്‍ തന്നെ പ്രശസ്തിയിലെത്തിച്ചിട്ടുള്ള സാക്ഷരതാമിഷന്റെ പഠിതാക്കളായി അക്ഷരങ്ങളിലൂടെ പ്രശസ്തരായ തൊണ്ണൂറും നൂറ്റി അഞ്ചും വയസുള്ള ഭാഗീരഥി അമ്മയും കാര്‍ത്യായനി അമ്മയുമാണ് ഇക്കൊല്ലത്തെ നാരീശക്തി പുരസ്‌കാരത്തിന് അര്‍ഹരായ ആ രണ്ടു മലയാളി വനിതകള്‍ . ഇവരെ രണ്ടുപേരെയും അക്ഷരാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു .
2018 ല്‍ തന്റെ തൊണ്ണൂറാം വയസിലാണ് ആലപ്പുഴ ജില്ലയിലെ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍വീട്ടില്‍ കാര്‍ത്ത്യാനിയമ്മ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടുന്നത് . നൂറ്റി അഞ്ചാം വയസില്‍ നാലാം ക്ളാസ് തുല്യതാ പരീക്ഷ വിജയിച്ചാണ് കൊല്ലം പ്രാക്കുളം നന്ദധാമില്‍ ഭാഗീരഥി അമ്മ ചരിത്രത്തില്‍ ഇടം നേടിയത് . ഭാഗീരഥി അമ്മയുടെ ഈ നേട്ടം പ്രധാനമന്ത്രിയുടെ പ്രശംസക്ക് അര്‍ഹമായിരുന്നു . തന്റെ മന്‍ കി ബാത് എന്ന പരിപാടിയിലൂടെയാണ് പ്രധാനമന്ത്രി ശ്രീ .നരേന്ദ്രമോദി ഈ നേട്ടത്തെ പ്രശംസിച്ചത് .
കൊല്ലം കളക്ടര്‍ ബി.അബ്ദുള്‍ നാസറാണ് ഇവരുടെ പേര് പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. സാധാരണഗതിയില്‍ വനിതാശാക്തീകരണത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഈ പുരസ്‌കാരം ലഭിക്കാറുള്ളത് . പ്രായാധിക്യം വകവെക്കാതെ ഈ അമ്മമാര്‍ നേടിയ പുരസ്‌കാരം സംസ്ഥാന സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് . വിദ്യാഭ്യാസത്തിന്റെയും അതുവഴി ഉണ്ടാകുന്ന നേട്ടങ്ങളുടെയും ഏറ്റവും വലിയ ഉദാഹരണമായി കുട്ടികള്‍ അടങ്ങുന്ന തലമുറക്ക് ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണമാണ് പ്രായം തളര്‍ത്താത്ത നേട്ടവുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ രണ്ട് വൃദ്ധരായ വിദ്യാര്‍ത്ഥിനികള്‍

