'പാതിരാത്രിയിലും എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല'; ഇറ്റലിയില്‍ നിന്ന് ഭീതിയോടെ മലയാളി പെണ്‍കുട്ടി

'പാതിരാത്രിയിലും എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല'; ഇറ്റലിയില്‍ നിന്ന് ഭീതിയോടെ മലയാളി പെണ്‍കുട്ടി

'ആംബുലന്‍സിന്റെ ശബ്ദം കേട്ട് എനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. ആയിരക്കണക്കിന് ആളുകളാണ് ദിവസം തോറും ഇറ്റലിയില്‍ കോറോണ ബാധിച്ച് മരിക്കുന്നത്. രോഗാവസ്ഥ നിയന്ത്രിക്കാന്‍ സാധിക്കുന്നതല്ല. ജനസാന്ദ്രത വളരെ കൂടുതലുളള ഇന്ത്യയില്‍ ഈ അവസ്ഥ വന്നാല്‍ പിന്നെ ഒന്നിനും സാധിക്കില്ല'.
ഇറ്റലിയില്‍  ക്വാറന്റെയിനില്‍  കഴിയുന്ന മലയാളി വിദ്യാര്‍ഥിനി വിനീത സെല്‍ഫി വീഡിയോയിലൂടെ പങ്കുവെച്ച വാക്കുകള്‍. ഇറ്റലിയില്‍ കോറോണ ബാധിച്ച് മരിക്കുന്നവരുടെ ശവങ്ങള്‍ സംസ്‌കരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. ആരോഗ്യവകുപ്പും ഡോക്ടര്‍മാരും കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടങ്കിലും ഒന്നിനും കഴിയുന്നില്ല. ജനസാന്ദ്രത കൂടുതലുളള ഇന്ത്യ പോലൊരു രാജ്യത്ത് ഈ അവസ്ഥ വന്നാല്‍ അത് നിയന്ത്രണാതീതമായിരിക്കും. കൊറോണയെന്ന മഹാമാരിയെ നമ്മുടെ രാജ്യത്തില്‍ നിന്ന് ഒഴിവാക്കേണ്ട സാഹചര്യത്തില്‍, ആരോഗ്യ വകുപ്പ നിര്‍ദ്ദേശിക്കുന്ന  കാര്യങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് അനുസരിക്കുകയല്ലാതെ വേറെ വഴിയില്ല.

വീഡിയോ കാണാം:

Read more topics: # Italy,# Girl,# Video,# Corona Virus,# Corona,# Covid-19
Video of Malayali girl from italy goes viral amid corona virus.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES