ഒരു ഫോണ്‍കോള്‍ മതി ഭക്ഷണം നിങ്ങളുടെ മുന്നിലെത്തും; പാചകം കുടുംബശ്രീ ഏറ്റു.

ഒരു ഫോണ്‍കോള്‍ മതി ഭക്ഷണം നിങ്ങളുടെ മുന്നിലെത്തും; പാചകം കുടുംബശ്രീ ഏറ്റു.

കൊറോണ പടരുന്നതിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയിരിക്കുകയാണ് കേരളം. കടകളില്ല, വാഹനമില്ല, അത്യാവശ്യത്തിനല്ലാതെ ഒരാളും പുറത്തുമില്ല. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ആരും പേടിക്കണ്ട. ഒരു ഫോണ്‍ വിളിയോ മെസേജോ മതി ഇഷ്ടപ്പെട്ട വിഭവം ചൂടോടെ വീട്ടിലെത്തും. 

വീട്ടില്‍ ആഹാരം ഉണ്ടാക്കാന്‍ പറ്റാത്തവര്‍ക്കും രോഗികള്‍ക്കും ഇനി മുതല്‍ കുടുംബശ്രീ പാകം ചെയ്യും. കൊറോണ കാരണം ഹോട്ടലുകള്‍ അടച്ചിട്ടു. ആ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ കുടുംബശ്രീയെ തിരഞ്ഞെടുത്തു. സന്നദ്ധസംഘടനകള്‍ വഴിയോ ആപ്പ് മുഖേനയോ ഭക്ഷണം എത്തിക്കും. 

ആരോഗ്യവകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണണ്ടാണ് പാചകം. വിതരണം ചെയ്യുന്നവരും മുന്‍കരതലുകള്‍ സ്വീകരിക്കും. ഭക്ഷ്യവസ്തുക്കള്‍ സപ്ലൈക്കോ എത്തിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും രോഗികള്‍ക്കും സൗജന്യമായി നല്‍കാനും സര്‍ക്കാരിന്റെ  പരിഗണനയിലുണ്ട്.

story of kudumbasree women who make food for people at the time of korona, with the help of kerala government

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES