കോവിഡ് 19 രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജര്‍മ്മനി നേരിടുന്ന വലിയ വെല്ലുവിളി, ആംഗലാ മെര്‍ക്കല്‍
ഭീഷണി ഒഴിയുന്നേയില്ല. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജര്‍മ്മനി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പറഞ്ഞത് മറ്റാരുമല്ല, ജര്‍മന്‍ ചാന്‍സിലര്‍ ആംഗലാ മെര്‍ക്കല്‍.
വൈറസിനെ ചെറുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. പേടിയില്ലാതെ ജാഗ്രതയോടെ മുന്നോട്ട'് പോകണമെന്നാണ്. രാജ്യത്തെ സാമ്പത്തികരംഗം വളരെ പ്രതിസന്ധിയിലാണെന്നും ഒരു മഹാ ദുരന്തത്തിന്റെ സൂചനയാണിതെന്നും മെര്‍ക്കല്‍ പറഞ്ഞു.
ജര്‍മ്മന്‍ ജനസംഖ്യയുടെ ഭൂരിഭാഗം പേര്‍ക്കും വൈറസ് പിടിപെടാന്‍ സാധ്യതയുണ്ട്്. ബെര്‍ലിനില്‍ നടന്ന വാര്‍ത്താ സമ്മേളത്തിലായിരുന്നു പ്രതികരണം. വാക്‌സിനുകളും ചികിത്സകളുമൊന്നും ഇല്ലാത്തിടത്ത് രോഗം പിടിപെട്ടാല്‍ വലിയൊരു ശതമാനത്തെ ബാധിക്കുമൊണ് വിദഗ്ധാഭിപ്രായം.
ജര്‍മനി മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍ മറ്റു രാജ്യങ്ങളുമായുള്ള അതിര്‍ത്തി അടച്ചു. കര്‍ശനമായ മുന്‍കരുതലില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാവുമെന്ന്്്്് ലോകാരോഗ്യസംഘടനയും പറയുന്നു. ജര്‍മനില്‍ ഇതുവരെ 27 മരണവും 11302 പേര്‍ നിരീക്ഷണത്തിലുമുണ്ട്. 8.28 കോടിയാണ് ജര്‍മ്മന്‍ ജനസംഖ്യ. പള്ളികളിലും പൊതുസ്ഥലങ്ങളിലുമുള്ള ഒത്തുചേരല്‍ ജര്‍മ്മനി നിരോധിച്ചിട്ടുണ്ട്്്്. മൈതാനങ്ങളും വ്യാപാര സഥാപനങ്ങളുമൊക്കെ അടച്ചുപൂട്ടി. കര്‍ശന നിയന്ത്രണത്തിലാണ് രാജ്യമിപ്പോള്‍.

