നിറങ്ങളില്‍ ചാലിച്ച്, ഗ്ലാമറസായി കമ്മട്ടിപ്പാടം നായിക; ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന തുക ജീവകാരുണ്യത്തിന്
കമ്മട്ടിപ്പാടം, ലൂസിഫര്‍ ചിത്രങ്ങളിലെ ആ നാടന്‍ പെണ്‍കുട്ടിയെ ഓർമയില്ലേ? മലയാളികള്‍ക്ക് സുപരിചിതയായ ഷോണ്‍ റോമി പക്ഷേ മോഡലിങ്ങിലെ പുലിയാണ് . സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മോഡലിങ്ങിലെ ഗ്ലാമറസ് ചിത്രങ്ങളിലൂടെ ഏറെ ആരാധകരുള്ള താരമാണ് ഷോണ്‍ റോമി. ഗ്ലാമറസായി നിറങ്ങളില്‍ ചാലിച്ച ശരീരത്തില്‍ നില്‍ക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരം തന്നെയാണ് തന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ മോഡല്‍ ആയ ഷോണ്‍ റോമിയുടെ പുതിയ ഫോട്ടോ ഷൂട്ടിന് പിന്നില്‍ ഒരു കാരണമുണ്ട്. ഇംഗ്ലണ്ടിലെ മെയ്ഡ് സ്‌റ്റോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയിന്റഡ് പ്രിന്‍സസ് എന്ന ചാരിറ്റി സംഘടനയ്ക്കു വേണ്ടിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ പെയിന്റഡ് പ്രൊജക്ടിന്റെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന തുക മുഴുവന്‍ ലൈംഗിക തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍ക്കും സെക്‌സ് ട്രാഫിക്കിന് ഇരയായവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്ക് വേണ്ടിയാണ് ഉപയോഗിക്കുക.
നിക്ക് സഗ്ലിന്‍ബെനിയാണ് ചാരിറ്റിയ്ക്ക് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഷോണിനെ കൂടാതെ വേറെയും മോഡലുകള്‍ ചാരിറ്റിയുടെ ഭാഗമായുണ്ട്.

