'ഭൂമിയെ സ്വര്‍ഗമാക്കണമെങ്കില്‍, വീട്ടില്‍ സ്വര്‍ഗമുണ്ടാക്കൂ'; കൊറോണക്കാലത്ത് കുഞ്ചാക്കോ ബോബന്‍ പറയുന്നു

'ഭൂമിയെ സ്വര്‍ഗമാക്കണമെങ്കില്‍, വീട്ടില്‍ സ്വര്‍ഗമുണ്ടാക്കൂ'; കൊറോണക്കാലത്ത് കുഞ്ചാക്കോ ബോബന്‍ പറയുന്നു

കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ പല ജില്ലകളും അടച്ചിടുകയാണ്. ജനങ്ങള്‍ തമ്മില്‍ അകലം പാലിക്കണമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് സിനിമ താരങ്ങളും. 

സിനിമ തിരക്കുകളൊന്നുമില്ലാത്തതിനാല്‍ താരങ്ങളൊക്കെ വീട്ടിലാണ്.  നടന്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ വൈറലാകുന്നത്. 

ഒറ്റയ്ക്കിരുന്ന് കളിക്കുന്ന മകന്‍ ഇസഹാക്കിന്റെ ചിത്രമാണ് ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'ഭൂമിയെ സ്വര്‍ഗമാക്കണമെങ്കില്‍ ആദ്യം വീട്ടിലൊരു കുഞ്ഞു സ്വര്‍ഗമുണ്ടാക്കൂ ' സര്‍ക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിര്‍ദ്ദേശങ്ങളൊക്കെ പാലിച്ച് സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും ചാക്കോച്ചന്‍ പറയുന്നു.

Read more topics: # Kunchakko Boban,# Corona Virus,# Instagram
Kunchakko Boban instagram post during corona time.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES