കോവിഡ്-19 സെല്‍ഫിയെടുക്കാനെത്തിയ ആരാധികയെ മടക്കി അയച്ച് കോഹ്‌ലി

കോവിഡ്-19  സെല്‍ഫിയെടുക്കാനെത്തിയ ആരാധികയെ മടക്കി അയച്ച് കോഹ്‌ലി

രാജ്യമെങ്ങും കൊറോണ ഭീതിയിലാണ്. അതിവേഗം പടര്‍ന്നുപിടിക്കുന്ന വൈറസിനെ പ്രതിരോധിക്കാന്‍ പാടുപെടുകയാണ് ഭരണകൂടവും ജനങ്ങളും.  കൊറോണ മുന്‍കരുതലുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി പല താരങ്ങളും  സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. 

വിമാനത്താവളത്തില്‍  സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധികയെ ഗൗനിക്കാതെ നടന്നുനീങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ചിത്രമാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോഹ്‌ലിയുടെ നീക്കം പെണ്‍കുട്ടിയെ കുറച്ച്് വിഷമിപ്പിച്ചെങ്കിലും കോവിഡ്-19 വ്യാപിക്കുന്ന  സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ച കോഹ്‌ലിയുടെ നടപടിയെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.

 

കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിടെ കായികതാരങ്ങള്‍ പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍ ബിബിസി പുറത്തുവിട്ടിരുന്നു. ആരാധകരോട് അടുത്തിടപെടേണ്ടെന്നും സെല്‍ഫിയെടുക്കരുതെന്നും ഇതില്‍ പറയുന്നുണ്ട്.

viradkohli attitude towards his fan lady from the airport

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES