'പയ്യന്മാര്‍ ശല്യം ചെയ്താല്‍ പെണ്‍കുട്ടികള്‍ ആസ്വദിച്ചോളും'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ടി.ജി മോഹന്‍ദാസ്
സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപിഇന്റലക്ച്വല്‍ സെല്‍ കണ്‍വീനറായ ടി.ജി മോഹന്‍ദാസ്. ബസില്‍ വച്ച് പയ്യന്മാര്‍ ശല്യം ചെയ്താല്‍ അത് പെണ്ണുങ്ങള്‍ ആസ്വദിക്കും എന്ന ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റാണ് വിവാദമാവുന്നത്. കോവിഡ് 19 വ്യാപിക്കുന്നതിന്റെ ഭാഗമായി 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് '65 വയസ്സ് കഴിഞ്ഞ കിഴവന്‍മാര്‍ പുറത്തിറങ്ങരുത് എന്ന് പറഞ്ഞത് നന്നായി. ചെറുപ്പക്കാരികള്‍ക്ക് സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവന്‍മാര്‍ മഹാശല്യമാണെന്നേ' എന്ന് ടി.ജി മോഹന്‍ദാസ് ട്വിറ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഉള്ള ട്വീറ്റിലാണ് സ്ത്രീ വിരുദ്ധപരാമര്‍ശം ഉള്ളത്.


'ഞാന്‍ പറഞ്ഞത് സത്യമാണ്. 55 - 75 വയസ്സുള്ള കിളവന്‍മാരാണ് ചെറുപ്പക്കാരികളെ ബസ്സിലും മറ്റും ശല്യം ചെയ്യുന്നത്. പയ്യന്‍മാരെക്കൊണ്ട് അത്രയ്ക്ക് പ്രശ്‌നമൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും. ഞാനും കിഴവനാണ് - എന്നുവെച്ച് സത്യം പറയാതിരിക്കാന്‍ പറ്റില്ല.' എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ട്വീറ്റിനെതിരെ പ്രതികരണവുമായി ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

