കൈനിറയെ ആഭരണങ്ങളുമിട്ട് ഹാന്റ് വാഷ് ചലഞ്ച്; ബോളിവുഡ് നിര്‍മ്മാതാവിനെ ട്രോളി സോഷ്യല്‍ മീഡിയ
കൊവിഡ്-19 രാജ്യത്തെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. കൊറോണയ്‌ക്കെതിരായ കേരള സര്‍ക്കാരിന്റെ 'ബ്രേക്ക് ദി ചെയിന്‍' ക്യാമ്പെയിന്‍ ഇതിനകം തന്നെ ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. അത്തരത്തിലൊരു ഹാന്‍ഡ് വാഷ ് ചലഞ്ചുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആള് മറ്റാരുമല്ല ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂര്‍.
കൈനിറയെ മോതിരവും ബാന്റുകളുമൊക്കെയായി ചലഞ്ചില്‍ പങ്കെടുക്കുന്ന വീഡിയോ ഏക്ത തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
പിന്നീടുണ്ടായത് ട്രോളുകളുടേയും വിമര്‍ശനങ്ങളുടേയും പെരുമഴയാണ്. നിരവധി സെലിബ്രിറ്റികള്‍ ഹാന്‍ഡ് വാഷ് ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഏക്തയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഏക്ത വീഡിയോക്ക് നല്‍കിയ അടിക്കുറിപ്പും തമാശരൂപത്തിലായിരുന്നു. ''കൈനിറയെ ബ്രേസ്ലെറ്റ് ആയതിനാല്‍ ഒരുമിനിട്ട് കഴുകേണ്ടി വന്നു. ഒരു ലെയറ് കൂടെ സാനിറ്റൈസറും ആവശ്യമായി. എന്റെ മുടി ശ്രദ്ധിക്കണ്ട. ഇതാണെന്റെ ക്വാറന്റൈന്‍ ലുക്ക്'' എന്നായിരുന്നു അടിക്കുറിപ്പ്.
''പ്രഹസനം ഇത്രക്ക് വേണ്ടായിരുന്നു, കഴിഞ്ഞോ ഷോ ഓഫ്'' തുടങ്ങി ഒട്ടേറെ കമന്റുകളാണ് കുറിപ്പിന് താഴെ വന്നത്. എന്നാല്‍ കൊറോണയെ പ്രതിരോധിക്കാനുള്ള നിര്‍ദ്ദേശങ്ങളൊക്കെ മറ്റുള്ളവരെപ്പോലെ താനും പാലിക്കാറുണ്ടെന്നും. ജാഗ്രതയാണ് ആവശ്യമെന്നുമായിരുന്നു ഏക്തയുടെ മറുപടി.

