ക്വീരള: കേരളത്തിന്റെ എല്‍.ജി.ബി.ടി.ഐ.ക്യു കൂട്ടായ്മയുടെ കഥ

Ladiesfest
ക്വീരള: കേരളത്തിന്റെ എല്‍.ജി.ബി.ടി.ഐ.ക്യു കൂട്ടായ്മയുടെ കഥ

ധുനിക സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ള എല്‍.ജി.ബി.ടി.ഐ.ക്യു വ്യക്തികളോടുള്ള കാഴ്ചപ്പാട് മാറുകയാണ്. പോലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും നമ്മളെ പോലെ സാധാരണ മനുഷ്യരാണെന്നും വ്യത്യസ്ത ലൈംഗിക മനോഭാവമുള്ളവര്‍ മാനസിക രോഗികളല്ല എന്നും മനസിലാക്കി അവരെ ചേര്‍ത്ത് പിടിക്കാന്‍ തയ്യാറാവുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 

ഇതിനു കാരണം മറ്റാരുമല്ല, ഈ വിഭാഗത്തില്‍ പെട്ട വ്യക്തികള്‍ തന്നെയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വ്യക്തികളെന്ന നിലയില്‍ നിന്ന് സമൂഹത്തില്‍ സ്വയം മുന്നോട്ടു വന്ന് തങ്ങളുടെതായ സ്ഥാനം ഇവര്‍ കണ്ടെത്തി. മുഖ്യധാരയിലുള്ള ഒട്ടേറെ വ്യക്തികളുടെ പിന്തുണയും ഇവരുടെ അവസ്ഥ സാധാരണമാണെന്ന ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുമെല്ലാം ഇവരെ മുഖ്യധാരയിലെത്തിക്കാന്‍ സഹായിച്ചു. 

ഇതില്‍ പ്രധാന പങ്കുവഹിച്ച കൂട്ടായ്മയാണ് ക്വീരള. കേരളത്തിലെ എല്‍.ജി.ബി.ടി.ഐ.ക്യു വിഭാഗത്തില്‍ പെട്ട വ്യക്തികളുടെ കൂട്ടായ്മയാണ് ഇത്. കേരളത്തിലെ സ്വവര്‍ഗാനുരാഗികള്‍ (ഗെയ്‌സ്, ലെസ്ബിയന്‍), ബൈസെക്ഷ്വല്‍ വ്യക്തികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍സെക്‌സ്, ക്വീര്‍ വ്യക്തികളുടെ കൂട്ടായ്മയാണ് ക്വീരള. ക്വീര്‍, കേരള എന്നീ വാക്കുകള്‍ ചേര്‍ന്നാണ് 'ക്വീരള' ഉണ്ടായത്. 

2012 മുതല്‍ മുഖ്യധാരയില്‍ സജീവമാണ് ക്വീരള. സ്വവര്‍ഗാനുരാഗിയായ ജിജോ കുര്യാക്കോസാണ് ക്വീരളയുടെ സ്ഥാപകന്‍. എല്‍.ജി.ബി.ടി.ഐ.ക്യു ആഭിമുഖ്യമുള്ളവരുടെ ഫേസ്ബുക്ക് പേജായി ആരംഭിച്ച ഈ കൂട്ടായ്മ പിന്നീട് അതിനപ്പുറത്തേക്ക് വളരുകയായിരുന്നു. എല്‍.ജി.ബി.ടി.ഐ.ക്യു സംബന്ധമായ വാര്‍ത്തകള്‍, ചിത്രങ്ങള്‍ മറ്റു വിവരങ്ങള്‍ എന്നിവയാണ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. ഇന്ന് ക്വീരള.ഓര്‍ഗ് (http://queerala.org) എന്ന വെബ്‌സൈറ്റിലൂടെ കൂടുതല്‍ വിപുലമായി ഇക്കാര്യങ്ങള്‍ ഇവര്‍ ചെയ്യുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഒട്ടേറെ പരിപാടികളും ക്വീരള സംഘടചിപ്പിക്കുന്നുണ്ട്. 

ട്രാന്‍സ്‌ജെന്‍ഡറുകള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് വിവേചനമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് ക്വീരള പ്രവര്‍ത്തിക്കുന്നത്. അതിനായി ക്വീരള ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി പറയുന്നവയാണ്. 

* പുറത്തുവരുന്ന, അല്ലെങ്കില്‍ പുറത്തുവരാന്‍ ആഗ്രഹിക്കുന്ന എല്‍.ജി.ബി.ടി. വ്യക്തികളെ പിന്തുണയ്ക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്യുക.

* ദേശീയവും അന്താരാഷ്രീയവുമായ എല്‍.ജി.ബി.ടി. വാര്‍ത്തകള്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രചരിപ്പിക്കുക.

* എല്‍.ജി.ബി.ടി.യുമായി ബന്ധപ്പെട്ട പരിപാടികള്‍ കേരളത്തില്‍ സംഘടിപ്പിക്കുകയും അവയെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അത്തരം പരിപാടികളെ പിന്താങ്ങുകയും ചെയ്യുക.

* സമൂഹത്തിനും മാധ്യമങ്ങള്‍ക്കും വേണ്ടി എല്‍.ജി.ബി.ടി.യുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഒരു ശേഖരം സൃഷ്ടിക്കുക.

* എല്‍.ജി.ബി.ടി. വ്യക്തികള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെപ്പറ്റി അവബോധം ഉണ്ടാക്കുകയും അതില്‍ അവരെ സഹായിക്കുകയും ചെയ്യുക.

* ഈ വിഷയത്തില്‍ അക്കാദമിക് പ്രൊജെക്ടുകള്‍ക്കു സഹായം ചെയ്യുക..

* എല്‍.ജി.ബി.ടി. വ്യക്തികള്‍ക്ക് അവരുടെ കലാസാഹിത്യരചനകള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരു ഇടം നല്‍കുക.

നിലവില്‍ 50,000ത്തിലേറെ പേരാണ് ക്വീരള ഫേസ്ബുക്ക് പേജ് പിന്തുടരുന്നത്. സ്വവര്‍ഗാനുരാഗം പ്രമേയമാക്കിയ ചിത്രപ്രദര്‍ശനമായ ഹോമോമോര്‍ഫിസം ക്വീരളയുടെ ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ട്. ഹോമോമോര്‍ഫിസത്തിന്റെ രണ്ട് എഡിഷനുകളാണ് ഇതുവരെ നടന്നത്. കൂടാതെ ക്വസ്റ്റ് 2016 എന്ന ദ്വിദിന ദേശീയ സെമിനാറും വിക്കിപീഡിയ ഇന്ത്യയുടെ സഹകരണത്തോടെ നടത്തിയ വിക്കി ലവ്‌സ് പ്രൈഡ്: എല്‍.ജി.ബി.ടി.ക്യു എഡിറ്റത്തോണ്‍ എന്ന പരിപാടിയും ക്വീരള സംഘടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പരിപാടികള്‍ നടത്താനായി റെയിന്‍ബോ നെസ്റ്റ് എന്ന് പേരിട്ട കമ്യൂണിറ്റി ഹാളും ക്വീരളയ്ക്ക് കൊച്ചിയിലുണ്ട്. 

Queerala is the organization of LGBTQ people of Kerala

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES